7/17/12

നിലവേപ്പ് .....Andrographis paniculata

Name:Andrographis paniculata
Family    : Acanthaceae
കൃഷി ചെയ്യാത്ത വഴിയോരത്ത് കാണപ്പെടുന്ന ഔഷധസസ്യം; വേപ്പിന്റെ ഇലകളെക്കാൾ കയ്പുള്ളതാണ് നിലവേപ്പിന്റെ ഇലകൾ
കൃഷി ചെയ്യാത്ത പാഴ്‌നിലങ്ങളിൽ വളരുന്ന നല്ല കയ്പ് രുചിയുള്ള ഔഷധസസ്യമാണ് നിലവേപ്പ് അഥവാ കിരിയാത്ത്. പലതരം പകർച്ച വ്യാധികൾക്കും മറ്റുമുള്ള മരുന്നിനായ് ഇവ ധാരാളം കൃഷി ചെയ്തു വരുന്നു. ഔഷധ ആവശ്യത്തിനായി ചെടിയുടെ ഇലകളും വേരുകളും ഉപയോഗിക്കുന്നു. ആയുർവ്വേദത്തിൽ ത്രിദോഷശമനത്തിനായും ത്വൿ രോഗങ്ങൾക്കും ചുമ, ശ്വാസം മുട്ട്, നെഞ്ചെരിച്ചിൽ എന്നിവയ്ക്കും മരുന്നായി നിലവേപ്പ് ഉപയോഗിക്കപ്പെടുന്നുണ്ടു്.
മതിലിന് സമീപം വളർന്ന നിലവേപ്പിന്റെ പൂക്കളോട് കൂടിയ ശാഖ
നിലവേപ്പ്; പൂവും കായകളും. ‘ഈ സസ്യം കിരിയാത്ത് ആണെന്നും നിലവേപ്പ് മറ്റൊരു ചെടിയാണെന്നും പറയുന്നുണ്ട്.
ഇതെ സസ്യത്തെ കണ്ണൂർ ജില്ലാ ഫോറസ്റ്റ് ഓഫീസിൽ കണ്ടപ്പോൾ

6 comments:

ajith July 17, 2012 8:12 PM  

വെറുതെ പുല്ലെന്നൊക്കെ പറഞ്ഞ് അവഗണിച്ചിരുന്നതല്ലേ ഇവയൊക്കെ

അമ്പടാ, ഇത്രയ്ക്ക് കേമന്മാരാണോ ഇവര്‍

താങ്ക് യൂ മിനി

നനവ് July 18, 2012 2:23 PM  

നീലവേപ്പും കിരിയാത്തും രണ്ടു ചെടികളാണ്.. കണ്ടാല്‍ ഒരുപോലിരിയ്ക്കുമെങ്കിലും കിരിയാത്തിന്പച്ച കലര്‍ന്ന മഞ്ഞ പൂക്കളാണ് .പൂവിനുള്ളില്‍ അല്പ്പം പര്‍പ്പിള്‍ നിറവും കാണാം .. ശാ. നാമം സ്വെര്‍ഷിയ ചിരാത . നിലവേപ്പിനും ഇതിന്‍റെ സമാന ഗുണങ്ങളാണ് ഉള്ളതെങ്കിലും പൂക്കള്‍ പര്‍പ്പിള്‍ നിറമുള്ളവയാണ്. ശാ. നാമം കുര്‍ക്കുലിഗോ ഓര്‍ക്കിയോയിഡെസ്.

mini//മിനി July 18, 2012 7:17 PM  

പ്രീയപ്പെട്ട നനവ്,
നിലവേപ്പിന്റെ ഔഷധഗുണങ്ങൾ അല്പം കൂടി എഴുതാനുണ്ട്. ഈ സസ്യം നിലവേപ്പാണെന്ന് ഉറപ്പിച്ചത് ഡോ. എസ് നേശമണി’യുടെ ഔഷധസസ്യങ്ങൾ എന്ന പുസ്തകം വായിച്ച് ചിത്രം കണ്ടിട്ടാണ്. താങ്കൾ പറഞ്ഞ ‘കുര്‍ക്കുലിഗോ ഓര്‍ക്കിയോയിഡെസ്‘ നിലപ്പന എന്ന സസ്യമാണ്. അത് ജൂൺ മാസം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹിന്ദിയിൽ നിലവേപ്പിന് കിരിയാത്ത് എന്ന് പറയുന്നു. നേശമണിയുടെ പുസ്തകത്തിൽ നിലവേപ്പ് അദ്ധ്യായത്തിലൊരു ഒരു വാക്ക്; ‘മറ്റു സംസ്ഥാനങ്ങളിൽ ‘സ്വർഷിയ ചിരാത്ത’ എന്ന സസ്യം ‘ഭൂനിംബ‘യായി ഉപയോഗിക്കുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

നനവ് July 18, 2012 8:10 PM  

ശ്ശോ.. തിരക്കില്‍ എഴുതിയപ്പോള്‍ പേര് മാറിപ്പോയി .ആന്‍ഡ്രോഗ്രാഫിസ് പാനിക്കുലേറ്റ ആണ് നിലപ്പന .. സോറി ...

Mohamedkutty മുഹമ്മദുകുട്ടി July 19, 2012 7:42 AM  

കിരിയാത്ത എന്ന സസ്യം ഇവിടെ പറമ്പില്‍ ധാരാളമുണ്ട്. നല്ല കൈപ്പു രസമാണ്.പനിക്ക് കൊടുക്കാറുണ്ട്.

കല്യാണിക്കുട്ടി July 20, 2012 3:41 PM  

beautiful pic.............

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP