11/18/11

കയ്യോന്നി...Eclipta alba

Family  : Astraceae
Name  : Eclipta alba
ദശപുഷ്പങ്ങളിൽ ഒന്നായ കയ്യോന്നിയെ, ‘കഞ്ഞണ്ണി’ എന്നും വിളിക്കുന്നു. കൃഷി ഉപേക്ഷിച്ച വയലുകളിലും വയൽ‌വരമ്പുകളിലും പാഴ്‌നിലങ്ങളിലുമായി, ഈർപ്പമുള്ളയിടങ്ങളിൽ മറ്റ് സസ്യങ്ങളോടൊപ്പം അരമീറ്റർവരെ വളരുന്ന ഏകവർഷ സസ്യമാണിത്. ചുവപ്പ് നിറം കലർന്ന ശാഖകൾക്ക് ഉറപ്പ് കുറവാണ്. വെള്ള നിറമുള്ള പൂക്കൾ ഒന്നിച്ച്‌ചേർന്ന പൂങ്കുലകൾ ഇലയുടെ കക്ഷങ്ങളിൽ കാണാം.
കയ്യോന്നിയുടെ വിത്ത്
 ആയുർ‌വേദ ഔഷധങ്ങളുടെ പ്രധാന ചേരുവയായ കയ്യോന്നി, കഫവാത രോഗങ്ങൾ ശമിപ്പിക്കുന്നു. മുടിയുടെ വളർച്ചയെ സഹായിക്കുന്നു. കരളിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുകയും കാഴ്ചശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വ്രണങ്ങളെ സുഖപ്പെടുത്തുന്നു. കയ്യോന്നിയുടെ ഇലയിൽ ‘Ecliptin’ എന്ന ആൽക്കലോയിഡ് അടങ്ങിയിട്ടുണ്ട്.
കയ്യോന്നി സമൂലം അരച്ചുപിഴിഞ്ഞ് 5ml വീതം മൂന്നുനേരം(രാവിലെയും ഉച്ചക്കും വൈകിട്ടും) കഴിച്ചാൽ കരൾ, പാൻ‌ക്രിയാസ്, എന്നിവയുടെ വീക്കം ശമിക്കും; ദഹനം വർദ്ധിക്കും, മഞ്ഞപ്പിത്തം നിശാന്ധത എന്നീ രോഗങ്ങൾ മാറും.
മുടി വളരാനുള്ള ഔഷധങ്ങളിലെ പ്രാധാന ഘടകമാണ് കയ്യോന്നി അരച്ചു പിഴിഞ്ഞ സത്ത്. കയ്യോന്നി അരച്ചത് എള്ളെണ്ണയിലിട്ട് കാച്ചി അരിച്ചെടുത്ത് പതിവായി തലയിൽ പുരട്ടിയാൽ, മുടികൊഴിച്ചിൽ മാറിയിട്ട് കറുത്തമുടി നന്നായി വളരും.

1 comments:

ശ്രീനാഥന്‍ November 19, 2011 5:42 AM  

നന്നായി ചിത്രങ്ങൾ. ഞങ്ങൾ എണ്ണ കാച്ചാൻ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP