6/23/10

മാൻ‌ഗ്രോവ്സ് തീം പാർക്ക്, കണ്ണൂർ...Mangroves

സ്വാഗതം’
മാൻ‌ഗ്രോവ്സ് തീം പാർക്ക്, കണ്ണൂർ
ദേശീയപാതയിൽ വളപട്ടണം പുഴയുടെ വടക്കെ കരയിൽ കിഴക്ക് ഭാഗത്തായി കാണാം;
കണ്ടൽ‌വനങ്ങൾക്കിടയിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഒരു ഉല്ലാസ പാർക്ക്.
വളപട്ടണം പാലത്തിന്റെ അടിവശത്തുകൂടി അല്പം നടന്നാൽ പാർക്കിലേക്ക് കടക്കാനുള്ള മരപ്പലക പാകിയ പാലത്തിൽ എത്താം
പാർക്കിലേക്ക് പ്രവേശിച്ചാൽ നേരെ മുന്നിൽ കാണുന്ന ദൃശ്യം
സഞ്ചാരികൾക്ക് വിവിധ വശങ്ങളിലേക്ക് നടക്കാനായി ഭംഗിയുള്ള മരപ്പാലങ്ങൾ കെട്ടിയിരിക്കുന്നു
കണ്ടൽ‌ചെടികളെ പരിചയപ്പെടാൻ‌വേണ്ടി അവയ്ക്കിടയിലൂടെ ഒന്ന് നടക്കാം
വൃത്തിയുള്ള പരിസരം, നടപ്പാതക്ക് താഴെ ജലത്തിൽ മത്സ്യക്കുഞ്ഞുങ്ങൾ. അവയെ നോക്കി ഏകാന്തതയിൽ വളരെ നേരം ചെലവഴിക്കാം
വളപട്ടണം പുഴയുമായി ഒരു അഭിമുഖം; ഇവിടെ നിന്നാൽ രാവിലെ സൂര്യോദയവും വൈകുന്നേരം സൂര്യാസ്തമയവും പുഴയുടെ പശ്ചാത്തലത്തിൽ കാണാം
പാലത്തിലൂടെ ചീറിപ്പായുന്ന വാഹനക്കാഴ്ച
പുതിയതായി നട്ടു വളർത്തുന്ന കണ്ടൽ‌ചെടികൾ; ഒപ്പം പുഴയുടെ അക്കരെയുള്ള ദൃശ്യം
 ആഴം കുറഞ്ഞ ജലത്തിലൂടെ, ചെടികൾക്കിടയിലൂടെ, സ്വയം തുഴഞ്ഞ് പോകാനുള്ള ഉല്ലാസ ബോട്ടുകൾ യാത്രക്കാരെ കാത്തിരിക്കുന്നു
കാലപ്പഴക്കം കൊണ്ട് കണ്ടൽച്ചെടിക്ക് വന്ന രൂപമാറ്റം, പിന്നിൽ നടപ്പാത
വെള്ളത്തിലേക്ക് താഴ്ന്നിറങ്ങുന്ന താങ്ങുവേരുകൾ; മത്സ്യങ്ങളുടെ പ്രജനനകേന്ദ്രം
ഓളങ്ങൾ‌ചേർന്ന് കണ്ടൽ‌സസ്യങ്ങൾക്കിടയിൽ വരച്ച ചിത്രങ്ങൾ

37 comments:

ബിജുകുമാര്‍ alakode June 23, 2010 8:25 AM  

ടീച്ചറെ വളരെ മനോഹരം. വിജ്ഞാനപ്രദം. നാട്ടില്‍ പോകുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ അവിടെ പോകും. നല്ലൊരു ഉദ്യമത്തെ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് അധിക്ഷേപിയ്ക്കുന്നവരെ എന്തു പറയാന്‍.....?

Unknown June 23, 2010 9:17 AM  

ടീച്ചറെ,
കണ്ടല്‍ ചെടി ഇന്ന് കേരളത്തിനു അന്യമായി കൊണ്ടിരിക്കുകയാണ്.
എറണാകുളത്തു തേവരയില്‍ ഇപ്പോഴും കുറച്ചു ബാക്കി നില്‍ക്കുന്നു.
പടത്തിനു നന്ദി

നിരാശകാമുകന്‍ June 23, 2010 12:01 PM  

പാര്‍ക്ക് നല്ലതാണ്...
എന്നാല്‍ തികച്ചും സ്വാഭാവികമായും നാച്ചുറല്‍ ആയും വളരുന്ന കണ്ടല്‍ക്കാടുകള്‍ക്ക് പാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്ത് പ്രശ്നം ആണ് വരുത്തുക എന്നത് അവിടെ പോകുമ്പോള്‍ ബിജുകുമാറിനു മനസ്സിലായിക്കൊള്ളും..\
ടീച്ചര്‍..
ചിത്ര സഹിതമുള്ള വിവരണം കലക്കി..

അലി June 23, 2010 12:40 PM  

ഇതാണോ ടീച്ചറെ വിവാദമുണ്ടാ‍ക്കുന്ന കണ്ടൽ-വാട്ടർ തീം പാർക്ക്? കൂടുതൽ അടുത്തറിയാൻ ഈ ചിത്രങ്ങൾ സഹായിച്ചു. പ്ലാസ്റ്റിക് നിരോധിത മേഖല എന്നതൊക്കെ നല്ല ആശയം. പക്ഷെ ജനത്തിരക്ക് കൂടുമ്പോൾ അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവിടം പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരമാകും. അവശേഷിക്കുന്ന നമ്മുടെ പ്രകൃതി സൌന്ദര്യം വേണ്ടവിധത്തിൽ സംരക്ഷിക്കാൻ കഴിയട്ടെ.

നന്ദി, ഈ നല്ല ചിത്രങ്ങൾക്ക്.

Unknown June 23, 2010 3:43 PM  

Good post, thanks for introducing such a beautiful place.

കൂതറHashimܓ June 23, 2010 4:14 PM  

ആഹാ
നല്ല സ്ഥലം
കാണാന്‍ നല്ല രസം

Unknown June 23, 2010 4:16 PM  

നന്നായിട്ടുണ്ട്... നല്ല വിവരണം..! അടുത്ത അവധിക്ക് ഞാന്‍ വന്നിരിക്കും.... കുറച്ചു പടങ്ങള്‍ പിടിക്കാന്‍....

Unknown June 23, 2010 4:16 PM  
This comment has been removed by the author.
ഷൈജൻ കാക്കര June 23, 2010 4:33 PM  

ഫോട്ടോകൾ വളരെ നല്ലത്‌...

നൂറുശതമാനം പ്രകൃതിയോടിണങ്ങി ഒരു മനുഷ്യപ്രവർത്തനവും ഈ ഭൂമിയിൽ സാധിക്കില്ല, അതിനാൽ തന്നെ “പരമാവധി” മാത്രമെ പ്രതീക്ഷിക്കേണ്ടു... അത്‌ എത്രത്തോളമുണ്ട് അല്ലെങ്ങിൽ ഇനിയും എങ്ങനെ പ്രകൃതിയോടിണങ്ങി മുന്നോട്ട് പോകാം അതിലാണ്‌ നാം ശ്രദ്ധിക്കേണ്ടത്‌.

കക്ഷിരാഷ്ട്രീയപകപോക്കലാണ്‌ കേരളത്തിന്റെ ശാപം.

ഈ പാർക്ക്‌ സി.പി.എം നേതൃത്വത്തിലായതിനാൽ കുറേ വിവാദവും തർക്കവുമായി മുന്നോട്ട്‌ പോകുന്നു... ചുമ്മാ ഒന്ന്‌ ആലോചിച്ചുനോക്ക്‌ കോൺഗ്രസ്സുകാരോ ഏതെങ്ങിലും “കുത്തകമുതലാളിയോ” ആയിരുന്നു ഇതിന്റെ പിന്നിലെങ്ങിൽ...

ബിന്ദു കെ പി June 23, 2010 5:44 PM  

ചിത്രങ്ങളും വിവരണവും വളരെ നന്നായി ചേച്ചീ...

മരത്തലയന്‍ പട്ടേട്ടന്‍ June 23, 2010 7:09 PM  

ഫോട്ടം പിടിക്കുന്നത് ആരും കണ്ടില്ലേ? അവിടെ വെച്ച് മൊബൈലില്‍ ഫോട്ടം പിടിച്ചാല്‍ ശിക്ഷിക്കപ്പെടും എന്നാരോ പറയുന്ന കേട്ടു

ബിജുകുമാര്‍ alakode June 23, 2010 7:11 PM  

@നിരാശാകാമുകന്‍ : പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുകയാണ് ലക്ഷ്യമെങ്കില്‍ഇവിടെസന്ദര്‍ശിയ്ക്കുക. മറ്റെന്തെങ്കിലുമാണെങ്കില്‍ എന്നെ വിട്ടേരെ..

Sandeepkalapurakkal June 23, 2010 7:21 PM  

പരിചയപ്പെടുത്തിയതിന് നന്ദ്റ്റ്, ചിത്രവും വിവരണവും നന്നായിട്ടുണ്ട്

Naushu June 23, 2010 7:21 PM  

നന്നായിട്ടുണ്ട്... നല്ല വിവരണം..

mini//മിനി June 23, 2010 8:08 PM  

$ബിജുകുമാർ-, $റ്റോംസ് കോനുമഠം-, $നിരാശാകാമുകൻ-, $അലി-, $ഏകലവ്യൻ-, $കൂതറHashim-, $ലിനു-, $കാക്കരkakkara-, $ബിന്ദു കെ പി-, $നിങ്ങളെന്നെ അനോനിയാക്കി-, $സന്ദീപ് കുളപ്പുരയ്ക്കൽ-, $Naushu-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. പാർക്കിൽ പോയത് മഴക്കാർ മൂടിയ ഒരു സായാഹ്നത്തിലാണ്. ആളുകൾ നിറഞ്ഞിട്ടില്ലെങ്കിലും കുറേപ്പേര് ഉണ്ടായിരുന്നു. കുട്ടികളുടെ ഉല്ലാസപാർക്ക് പൂർത്തിയായി വരുന്നുണ്ട്. നിർമ്മാണം നടത്തിയാൽ വളരെ നന്നാവും. കണ്ടൽച്ചെടികൾ അകലെവെച്ച് കാണാറുണ്ടെങ്കിലും ഇത്രയും അടുത്ത് ഇഴജന്തുക്കളെ പേടിക്കാതെ സമീപിക്കാൻ കഴിഞ്ഞ ഒരു അപൂർവ്വ അവസരമാണിത്. പ്രവേശനഫീസ് കൂടാതെ ക്യാമറ ഫീസ് കൊടുത്ത് കൊണ്ടുപോകാം, 25 രൂപ. പാർക്കിന്റെ ഉള്ളിലെ ഫോട്ടോകൾ മാത്രമാണ് പോസ്റ്റാക്കിയത്. വിവരണം നൽകിയ ബിജുകുമാറിനു പ്രത്യേകം നന്ദി.

Dethan Punalur June 23, 2010 8:11 PM  

ചിത്രങ്ങൾ നന്നായിട്ടുണ്ടു്‌.... ഉചിതമായ കുറിപ്പുകളും..! നല്ല ഫീച്ചർ.

poor-me/പാവം-ഞാന്‍ June 23, 2010 10:21 PM  

മാൻ‌ഗ്രോവ്സ് തീം പാർക്ക് ഒരു മാൻ‌ഗ്രോവ്സ് തീന്‍ പാർക്ക് ആണെന്നു ചിലര്‍ ആരോപിച്ചിരുന്നു....
ഇപ്പോള്‍ അത് തെറ്റായിരുന്നു എന്നു തോന്നുന്നു...
അടുത്ത കൊല്ലം ഒന്നാം വാര്‍ഷികത്തിനു മിനിജി ഇടുന്ന പടത്തില്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ കണ്ടില്ലെങ്കില്‍ സംഘാടകന്‍ വിജയന്‍ !!

ഭൂതത്താന്‍ June 24, 2010 4:14 PM  

കൊള്ളാം നന്നായിട്ടുണ്ട് ടീച്ചറെ ...പാര്‍ക്കില്‍ പോയ ഒരനുഭവം കിട്ടി ...

Sarin June 24, 2010 5:03 PM  

thanks for the info & pics...

bobs June 27, 2010 12:50 AM  

nice pics..the park s more echo friendly????????

would like to read more from you,and waiting for you fotos.

am also from a coastal area of calicut, now residing in dubai

bobs

mini//മിനി June 29, 2010 3:02 PM  

Dethan Punalur-,
poor-me/പാവം-ഞാൻ-,
ഭൂതത്താൻ-,
Sarin-,
Boban-,
പാർക്കിന്റെ ചിത്രം നോക്കി അഭിപ്രായം എഴുതിയ എല്ലാവരേയും ‘കണ്ടൽ പാർക്കിലേക്ക് ക്ഷണിച്ചുകൊണ്ട് നന്ദി പറയുന്നു.

നനവ് June 30, 2010 9:41 PM  

കണ്ടൽ തീം പാർക്കിന്റെ ഫോട്ടോകളും വിവരണങ്ങളും കണ്ടു.സംസാരിക്കുന്ന ഫോട്ടോകൾ.പക്ഷെ അവ സംസാരിക്കുന്നതെന്താണെന്ന് നിരാശാകാമുകൻ എന്ന ബ്ലോഗർ ഒഴികെ ആരും മനസ്സിലാക്കിയതായി കാണുന്നില്ല.ഇതിനേക്കാൾ സംസാരിക്കുന്ന ഫോട്ടോകൾ ഞങ്ങളുടെ ബ്ലോഗുകളിലും ശ്രീ.കെ.പി. സുകുമാരന്റെ ശിഥിലചിന്തകൾ എന്ന ബ്ലോഗിലുമുണ്ട്.
100%വും നിയമവിരുദ്ധമായ ഒരു കാര്യത്തെ ഇങ്ങനെ പ്രകീർത്തിച്ചുകൊണ്ടും ആൾക്കാരെ അവിടേയ്ക്ക് ക്ഷണിച്ചുകൊണ്ടും മിനിട്ടീച്ചർ ഈ പോസ്റ്റിട്ടത് അറിഞ്ഞുകൊണ്ടായാലും അറിയാഞ്ഞിട്ടായാലും നന്നായിത്തോന്നുന്നില്ല . അത്യപൂർവ്വങ്ങളും മറ്റൊന്നുകൊണ്ടും പകരംവയ്ക്കാനാകത്തതുമായ പാരിസ്ഥിതിക ധർമ്മങ്ങൾ ഉള്ളതുകൊണ്ടാണ് വനംവകുപ്പ് ഇവയെപ്പറ്റി പഠനം നടത്തി ,കണ്ണൂർജില്ലയിലെ അവശേഷിക്കുന്ന മുഴുവൻ കണ്ടൽക്കാടുകളൂം പരിസ്ഥിതി ദുർബലപ്രദേശങ്ങളായി[ഇ.എഫ്.എൽ.]പ്രഖ്യാപിച്ച് സംരക്ഷിക്കാൻ വനമ്മന്ത്രിയ്ക്ക് റിപ്പോർട്ടയച്ചത്. കാര്യം ഇങ്ങനെയായിരിക്കെ ,മന്ത്രിയെ വെറും പാവയാക്കി മാറ്റിനിർത്തി, രാഷ്ട്രീയബലം ഒന്നുകൊണ്ടുമാത്രം ,പത്തേക്കറിലേറെ കണ്ടൽക്കാടുകളുടെ ജൈവധർമ്മങ്ങൾ പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ട്,ഇങ്ങനെ ഒരു പാർക്കുണ്ടാക്കുമ്പോൾ ആരാണ് രാഷ്ട്രീയം കളിച്ചത്,ജീവന്റെ നിലനിൽ‌പ്പിനെപ്പറ്റി വേവലാതിയോടെ അതിനെ എതിർത്തവരോ, അതോ...?
കണ്ടൽ എന്താണെന്ന് അറിയാത്തതുകൊണ്ടാവാം ചിലപ്പോൾ ഇങ്ങനെ ചിന്തിക്കാൻ കാരണം.ഉപ്പുവെള്ളം കരയിലേയ്ക്കു കയറുന്നതു തടുക്കാൻ കണ്ടലല്ലാതെ മറ്റൊന്നുമില്ല.ഫോട്ടോകൾ സംസാരിക്കുന്നതുപോലെ ,കണ്ടൽ നശിപ്പിച്ച് റോഡുണ്ടാക്കാനും ,ചതുപ്പിൽ മണ്ണിടാനും ,,കണ്ടലിന്റെ താങ്ങുവേരുകളും അതിനെക്കാൾ പ്രാധാന്യമുള്ള ശ്വസനവേരുകളും നശിപ്പിക്കാനും ,കുളങ്ങളും മറ്റു നിർമ്മിതികളുമുണ്ടാക്കാനും ,സ്വകാര്യവ്യക്തിക്ക് നാട്ടുകാരുടേയും നൂറുകണക്കിനു ജീവജാതികളുടെയും പൊതുസ്വത്തായ പുഴയോരം കയ്യേറി സ്വന്തമാക്കാനും ഒന്നും അനുമതി ലഭിച്ചിട്ടില്ല. കയ്യൂക്കുള്ളവർക്ക് ഇവിടെ എന്തും ചെയ്യാം എന്നതിനെ മാന്യസുഹൃത്തുക്കൾ അനുകൂലിക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല... 70ലേറേയിനം പക്ഷിവർഗ്ഗങ്ങളാണ് ഇവിടെനിന്ന് കുടിയിറക്കപ്പെട്ടിരിക്കുന്നത്,ഇതിൽ അത്യപൂർവ്വങ്ങളും വംശനാശം സംഭവിക്കുന്നതിനാൽ സംരക്ഷണപ്പട്ടികയിലെ ഷെഡ്യൂൾ-1 ൽ പെടുത്തിയിരിക്കുന്നവയുമായ നാലഞ്ചിനം പക്ഷികളുമുണ്ട്.അവയുടെ ആവാസസ്ഥലങ്ങൾ ഐ.ബി .എം .[Important Bird Area]കളായി പ്രഖ്യാപിച്ച് മനുഷ്യന്റെ ഉപദ്രവകരമായ സാന്നിധ്യങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടതാണ്..മീൻപൂച്ച.കാട്ടുപൂച്ച, നീർനായകൾ, വലിയ ഏഷ്യൻ ആമയടക്കം മൂന്നിനം ആമകൾ എന്നിവയൊക്കെയാണ് ഉപദ്രവിച്ചോടിക്കപ്പെട്ട മറ്റു ജീവികളിൽ ചിലത്..പുഴയോരം ,ജലസമ്പത്ത് എന്നിവ സംരക്ഷിക്കാനും കണ്ടൽ സഹായിക്കുന്നു...
മനുഷ്യന്റെ സ്വാർഥതകൾ നിറവേറ്റാൻവേണ്ടി മാത്രമുള്ളതാണ് പ്രകൃതിയിൽ കാണുന്നതൊക്കെയും എന്നത് വികലമായ ഒരു കാഴ്ചപ്പാടാണ്.ഒരാളുടെ വീട്ടിൽക്കയറിച്ചെന്ന് എന്തൊക്കെയോ മാറ്റങ്ങൾ തങ്ങൾക്കു തോന്നുമ്പോലെ ഉണ്ടാക്കി ,അവിടം ഒരു കാഴ്ചബംഗ്ലാവാക്കി മാറ്റിയാൽ അയാൾ എന്തുചെയ്യും ?മറ്റെങ്ങും പോയി ജീവിക്കാനിടമില്ലാത്ത മിണ്ടാപ്രാണികളോട് ഇങ്ങനെ ചെയ്യുമ്പോൾ അവയ്ക്ക് ചത്തൊടുങ്ങുയല്ലാതെ വേറെ വഴിയില്ലല്ലോ.മനുഷ്യൻ എന്ന ബുദ്ധിയുണ്ടെങ്കിലും ബുദ്ധിയുപയോഗിക്കാൻ മനസ്സില്ലാത്ത ജീവി തനിക്കുമാത്രമായി ഈ ഭൂമിയിൽ ജീവിക്കാനാകില്ലെന്ന്, ഇവിടെ ജീവിതമെന്നത് സർവ്വ ജീവജാലങ്ങളും അവയുടെ അജൈവ ചുറ്റുപാടുകളും ചേർന്ന വലിയൊരു വലക്കണ്ണിയാണെന്ന് മനസ്സിലാക്കുന്നില്ലെങ്കിൽ കുറച്ചുകാലംകൂടി ഇങ്ങനെ വിനാശകരമായ വിനോദമാർഗ്ഗങ്ങൾ തേടിക്കൊണ്ടിരിക്കാം....അല്ലെങ്കിൽ ബുദ്ധി ഉപയോഗിക്കുകയും കുറേക്കാലംകൂടി ജീവിക്കുകയും ചെയ്യാം...നിങ്ങൾ ഏതുവഴി തെരഞ്ഞെടുക്കും?

ഏ.ആര്‍. നജീം July 01, 2010 3:57 PM  

ചിത്രങ്ങള്‍ മനോഹരം .. നാട്ടില്‍ വരുമ്പോഴാകട്ടെ ഒന്ന് പോകണം ഇവിടെ ഒക്കെ..ചില അഭിപ്രായങ്ങളില്‍ സൂചിപ്പിച്ചത് പോലെ പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമ്പോള്‍ ഈ ശാന്തതയും പ്ലാസ്റ്റിക്ക് നിരോധനവും ഒക്കെ പ്രാക്റ്റിക്കല്‍ ആകുമോ എന്നതാ പ്രശ്നം..

ജനശക്തി July 26, 2010 12:53 AM  

നന്ദി ഈ ചിത്രങ്ങള്‍ക്ക്.

ജനശക്തി July 26, 2010 12:54 AM  

നന്ദി ഈ ചിത്രങ്ങള്‍ക്ക്.

സുനിൽ കൃഷ്ണൻ(Sunil Krishnan) July 26, 2010 6:30 AM  

മിനി,

വളരെ നല്ല ഉദ്യമം...കണ്ണുള്ളവര്‍ കാണട്ടെ...

നനവിന്റെ ഈ പോസ്റ്റില്‍ മിനി ഇട്ട കമന്റ് അതേ പടി ഇവിടെയും പകര്‍ത്തിയാല്‍ നന്നായിരുന്നു..

നന്ദി ആശംസകള്‍!

Suraj July 27, 2010 8:39 AM  

ഈ എട്ടര ഏക്കറ് വല്ല ഫ്ലാറ്റ് നിർമ്മാതാവും വാങ്ങിക്കൂട്ടി മണ്ണടിച്ച് “റിവർ വ്യൂ” എന്നോ “മാംഗ്രോവ് അപ്പാട്ട്മെന്റ്സ്” എന്നോ പേരുമിട്ട് കച്ചവടമടിച്ചിരുന്നെങ്കിൽ ഒരു മോനും കിലോമീറ്ററുകണക്കിനു കവിതയുമെഴുതില്ല, കോൺഗ്രസ്സിന്റെ ചീട്ടും കക്ഷത്ത് തിരുകി “ഹരിതകേരളം” പാടാനും ചെല്ലുമായിരുന്നില്ല.

സ്വച്ഛമായി വളരേണ്ടിയിരുന്ന ഈ മരങ്ങളെയും അവ മൂലം സൃഷ്ടിക്കപ്പെടുന്ന ആവാസവ്യവസ്ഥയെയും ഇങ്ങനെ വളച്ചുകെട്ടി സംരക്ഷിക്കേണ്ടിവരുന്നത് തന്നെ ഒരു ഗതികേടാണ്.... അത് ഒരു പാർട്ടി ഏറ്റെടുത്തെങ്കിൽ അതൊരു മാതൃക കൂടിയാണ്. അതിന്റെ പകർപ്പുകളായി ഈ ചിത്രങ്ങൾ ആവേശം തരട്ടെ !

chithrakaran:ചിത്രകാരന്‍ August 01, 2010 11:22 PM  

മനോഹര ചിത്രങ്ങള്‍... എന്തായാലും, കണ്ടലെന്തെന്നും
അതു വളരുന്ന പരിസ്ഥിതിയുടെ ദൃശ്യഭഗിയെന്തെന്നും,പാരിസ്ഥിതിക പ്രാധാന്യം എത്രത്തോളമുണ്ടെന്നും അറിയിച്ച വിവാദത്തിനും നന്ദി പറയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും വിവാദങ്ങളിലൂടെയാണ് അയല്‍പ്പക്കത്തെ മരണവും,
ജനനവും ഇപ്പോള്‍ മലയാളി അറിയുന്നതെന്ന യാഥാര്‍ത്ഥ്യം മുന്നിലുള്ളപ്പോള്‍ :)

.. August 08, 2010 12:22 AM  

..
എന്താ ചെയ്ക. ഇതാണല്ലെ വിവാദകണ്ടല്‍ വനകാണാ കാഴ്ച്ചകള്‍, നന്ദി റ്റീച്ചറെ, ഈ കാഴ്ച്ചയ്ക്ക്..
..

Unknown August 20, 2010 6:50 AM  

നനവ് , ഹൈക്കോടതി നിങ്ങ lu ടെ ടെ പോസ്റ്റിനു ആധാരമായ വാദങ്ങള്‍ സ്റ്റെയ് ചെയ്തു. മാതൃഭൂമി, മനോരമ ഒക്കെ ഓണ്‍ ലൈന്‍ നോക്കി. എല്ലാ വലതു പത്രങ്ങളും മുങ്ങി.
നിങ്ങളെ പോലുള്ളവര്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ നേതൃത്വം പോട്ടെ, അണികള്‍ ആയാല്‍ പോലും ആ പ്രസ്ഥാനത്തിന് എത്ര നാറ്റക്കേസ് ആണ് എന്ന് കൂ ടുതല്‍ ‍ തെളിഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തനം നിങ്ങള്‍ കരുതുന്നതിനെക്കാള്‍ കോമന്‍ സെന്‍സ്, വിചാരപരത (വെറും ഏഴാംകൂലി വികാരപ്രകടനമല്ല) ചിന്ത എന്നിവ ആവശ്യപ്പെടുന്നു എന്നും ഇന്ന് തെളിഞ്ഞു. അല്ലെങ്കില്‍ ഈ മാതിരി പൊട്ടത്തര പോസ്റ്റ് കല്ലും മലയും ഒന്നും വെച്ചു കാചില്ലായിരുന്നു. കുറച്ചു കൂടി ക്ഷമിക്കുമായിരുന്നു, പ്രതികരിക്കാന്‍. ഒരു പ്രാന്തന്‍ സുഡാകരന്റെ ബലത്തില്‍ അര്മാടിക്കില്ലായിരുന്നു. ഇവിടെ കോടതിയുണ്ട്‌, ജനപ്രതി നിധി സഭയുണ്ട്. പരിയാരം medical‍ കോളെജ് തിരഞ്ഞെടുപ്പും ഇങ്ങനെ കൊലാഹലമുണ്ടാക്കിയിരുന്നു. കോടതി പരിയാരം കോടതി കേസില്‍ വാക്കാല്‍ ഇത് ബീഹാര്‍ ആണോ എന്ന് ചോദിച്ചിരുന്നു. പക്ഷെ നിയമം നോക്കിയപ്പോ എന്തോ judgനു അതില്‍ കഥയില്ലാ എന്ന് തോന്നിയിരിക്കണം. സുപ്രീം കോടതി വരെ പോയി കേസ് തൊട്ടു തൊപ്പിയിട്ടു സുധാകരേട്ടന്‍. നിങ്ങള്‍ ഈ നാട്ടില്‍ തന്നെ അല്ലെ. പൂട്ടാന്‍ പറഞ്ഞു, പാര്‍ക്ക് പൂട്ടി. പൂട്ടിയവര്‍ക്ക് നിങ്ങളെ പോലെ തോന്ന്യാസം കാണിക്കാമായിരുന്നു. അതവര്‍ ചെയ്തില്ല അവരുടെ മാന്യത. ഇനി നിങ്ങള്‍ നിയമത്തെ ബഹുമാനിക്കുമോ. അവിടെപോയി തറ പരിപാടി തുടങ്ങിയാല്‍ ഇപ്പോള്‍ പൂട്ടിയവര്‍ക്കും നിങ്ങളെ പോലെ നിയമ ബാഹ്യമായി തറ പരിപാടി കളിച്ച്ചുകൂ ടെ . അങ്ങനെ തന്നെ അല്ലെ, രാഷ്ട്രീയക്കാര്‍ അലവലാതികള്‍ ആകുന്നതു , നിയമ വിരുദ്ധര്‍ ആവുന്നത് . ഞാന്‍ ലജ്ജിക്കുന്നു പരിസ്ഥിതി പ്രവര്‍ത്തനം എന്നാ മഹനീയ പ്രവര്‍ത്തനത്തിന് ഈ മാതിരി അജണ്ടകള്‍ ഉള്ള ചിന്താ രഹിതര്‍ അനികലായും നേതാക്കലായും ഉരുത്തിരിയുന്നതില്‍ . അല്ലെങ്കില്‍ ഇവിടെ മുകളില്‍ പറഞ്ഞ ഒരുപാടു ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയുമായിരുന്നു . ഒന്നും kayyilillaatthathinaal kure payyaaram പറഞ്ഞു നിങ്ങള്‍.

mini//മിനി August 20, 2010 7:30 PM  

ജലരേഖ @-
താങ്കൾക്ക് മാത്രമായി ഇപ്പോൾ മറുപടി പറയാം.പറയേണ്ടത് പറയേണ്ട സ്ഥലത്ത് പോയി പറയണം. ഇത് വെറും ഫോട്ടോ ബ്ലോഗ് മാത്രമാണ്. പാർക്കിന്റെ പരിസ്ഥിതി ചർച്ചയല്ല. സംശയങ്ങൾ എന്റെ പേരിൽ മെയിൽ ചെയ്താൽ മറുപടി തരാം. ഒരു പ്രൊഫയിൽ ഇല്ലാത്ത താങ്കളുടെ സംശയം ഇവിടെ തീർക്കാനാവില്ല. എല്ലാം വായിച്ച് നോക്കണം.

Pied Piper July 23, 2011 7:32 PM  

കണ്ടല്‍ കാടുകളുടെ പ്രത്യേകമായ ആവാസവ്യവസ്ഥ സഞ്ചാരപഥങ്ങളില്‍
അലോസരപെടും എന്നത് സത്യം തന്നെ ..

പക്ഷെ കാടും അരുവിയും ചതുപ്പും എക്കോസിസ്റ്റവുമല്ലാം
അറിയാതെ വളരുന്ന മനുഷ്യരുടെ ശതമാനം ഏറി വരുന്നു ..

കേരളം മുഴുവനും കണ്ടല്‍കാടുകളൊക്കെ കണ്ടല്‍ പാര്‍ക്കുകളാക്കണം എന്ന
അഭിപ്രായം എനിക്കില്ല ..
പക്ഷെ ഒരു കുഞു കണ്ടല്‍ കാടിനെ പരമാവധി അലോസരപെടുത്താതെ
ചേറില്‍ ചവിട്ടാനും മഴനനയാനും മടിയുള്ള പുതിയ തലമുറക്ക് കാണാനും
അനുഭവിക്കാനും ഒരു ഐക്കണ്‍ പാര്‍ക്ക് ആക്കി മാറ്റിയതില്‍ എന്താണ് ഇത്ര തെറ്റ് ??

കണ്ടലുകളെ കുറിച്ച് ഒരു കുറഞ്ഞ അവബോധം സ്ര്ഷ്ടിക്കാനെങ്കിലും അത് ഉപകരിക്കും
എന്നു ഞാന്‍ കരുതുന്നു ...

പാര്‍ക്കിനെ കോമ്പന്‍സേറ്റ് ചെയ്യാന്‍ കണ്ണൂരില്‍ എത്ര ഏക്കറില്‍ പുതുതായി
കണ്ടല്‍ ചെടികള്‍ നട്ടു പിടിപ്പിക്കാന്‍ ഇടതുപക്ഷ സഖാക്കള്‍ക്ക് കഴിയും എന്നാതിലാണ് മിടുക്ക് ..

മറുപടികള്‍ ഹരിത തീരങ്ങള്‍ നിര്‍മിച്ചുകൊണ്ടാകട്ടെ .

പാര്‍ക്കിനെ പരിചയപെടുത്തിയതിനു നന്ദി ..

Pied Piper July 23, 2011 7:33 PM  

കണ്ടല്‍ കാടുകളുടെ പ്രത്യേകമായ ആവാസവ്യവസ്ഥ സഞ്ചാരപഥങ്ങളില്‍
അലോസരപെടും എന്നത് സത്യം തന്നെ ..

പക്ഷെ കാടും അരുവിയും ചതുപ്പും എക്കോസിസ്റ്റവുമല്ലാം
അറിയാതെ വളരുന്ന മനുഷ്യരുടെ ശതമാനം ഏറി വരുന്നു ..

കേരളം മുഴുവനും കണ്ടല്‍കാടുകളൊക്കെ കണ്ടല്‍ പാര്‍ക്കുകളാക്കണം എന്ന
അഭിപ്രായം എനിക്കില്ല ..
പക്ഷെ ഒരു കുഞു കണ്ടല്‍ കാടിനെ പരമാവധി അലോസരപെടുത്താതെ
ചേറില്‍ ചവിട്ടാനും മഴനനയാനും മടിയുള്ള പുതിയ തലമുറക്ക് കാണാനും
അനുഭവിക്കാനും ഒരു ഐക്കണ്‍ പാര്‍ക്ക് ആക്കി മാറ്റിയതില്‍ എന്താണ് ഇത്ര തെറ്റ് ??

കണ്ടലുകളെ കുറിച്ച് ഒരു കുറഞ്ഞ അവബോധം സ്ര്ഷ്ടിക്കാനെങ്കിലും അത് ഉപകരിക്കും
എന്നു ഞാന്‍ കരുതുന്നു ...

പാര്‍ക്കിനെ കോമ്പന്‍സേറ്റ് ചെയ്യാന്‍ കണ്ണൂരില്‍ എത്ര ഏക്കറില്‍ പുതുതായി
കണ്ടല്‍ ചെടികള്‍ നട്ടു പിടിപ്പിക്കാന്‍ ഇടതുപക്ഷ സഖാക്കള്‍ക്ക് കഴിയും എന്നാതിലാണ് മിടുക്ക് ..

മറുപടികള്‍ ഹരിത തീരങ്ങള്‍ നിര്‍മിച്ചുകൊണ്ടാകട്ടെ .

പാര്‍ക്കിനെ പരിചയപെടുത്തിയതിനു നന്ദി ..

oru manushyan July 24, 2011 8:37 AM  

ഒരു കൊല്ലം കഴിഞ്ഞെങ്കിലും കാണാന്‍ കഴിഞ്ഞല്ലൊ നന്ദി റ്റീച്ചറെ നന്ദി

അന്നൂസ് July 02, 2014 5:25 PM  

നല്ല ചിത്രങ്ങള്‍........!

Madhusudanan P.V. February 10, 2016 10:00 PM  

ഫോട്ടോകൾ ഗംഭീരം, മനോഹരം. അതിനു പിറകിലുള്ള രാഷ്ട്രീയം കലാസ്വാദകർക്കു ആവശ്യമുള്ളതല്ല.

Ramsagarthampuran സ്വാമി Astro - Numerologist. 91-9633721128 June 10, 2017 11:00 AM  

sooper

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP