5/28/10

പുഴയൊഴുകും വഴികൾ

അഞ്ചരക്കണ്ടിപുഴ ഓടക്കടവിൽ എത്തിയപ്പോൾ;
കാണാൻ ചെറുതാണെങ്കിലും നല്ല ആഴമുണ്ടെന്ന് പറയുന്നത് കേട്ടു;
മുങ്ങിനോക്കിയിട്ടില്ല, കാരണം വെള്ളത്തിൽ നീന്താൻ അറിയില്ല; 
അതുകൊണ്ട് മുങ്ങിയാൽ പൊങ്ങിവരില്ല.

30 comments:

jayanEvoor May 28, 2010 8:42 AM  

നാട്ടിൽ പുഴകളൊക്കെ ഇപ്പൊഴും ഉണ്ടല്ലേ!?
നീന്തൽ പഠിച്ചോളൂ ചേച്ചീ.... ഇപ്പ നീന്തിയാൽ നീന്തി!

ബിജുകുമാര്‍ alakode May 28, 2010 10:19 AM  

നീന്തലറിയില്ലങ്കിലും പൊന്തിവരും ടീച്ചറെ, മൂന്നാം ദിവസം. എന്നാലും നീന്തല്‍ പഠിക്കുന്നതാ നല്ലത്.

mukthaRionism May 28, 2010 10:31 AM  

എനിക്കും നീന്തലറിയൂല.
അതു കൊണ്ട് ഞാനും മുങ്ങി നോക്കുന്നില്ല.
ഹല്ല പിന്നെ..

പോട്ടം പോളപ്പന്‍!

ശ്രീനാഥന്‍ May 28, 2010 11:13 AM  

സുന്ദരം.
വെള്ളത്തില്‍ നീന്താന്‍ അറിയില്ല, അല്ലേ? കരയില്‍ നീന്തിക്കോള്ളൂ

Unknown May 28, 2010 11:33 AM  

good one Mini!

വീകെ May 28, 2010 1:32 PM  

ചേച്ചിക്ക് കരയിൽ നീന്താനറിയാമല്ലെ....?!!
എനിക്കറിയില്ല....!!

നല്ല പോട്ടം....
ആശംസകൾ....

krish | കൃഷ് May 28, 2010 1:46 PM  

നല്ല ചിത്രം.

എത്ര നാൾ വരെ ഈ കാഴ്ചകൾ കാണാൻ പറ്റും.

അലി May 28, 2010 2:11 PM  

പുഴയുടെ കുളിരുള്ള നല്ല ചിത്രം!

yousufpa May 28, 2010 3:50 PM  

nice picture....
keep it up

Unknown May 28, 2010 5:50 PM  

നന്നായിട്ടുണ്ട് ചിത്രം. കൃഷ്‌ പറഞ്ഞ പോലെ ഇനി എത്ര നാൾ കാണാൻ പറ്റും ഈ കാഴ്ചകൾ...

കൂതറHashimܓ May 28, 2010 6:52 PM  

നല്ല പുഴ,
നീന്താനറിയാത്ത ടീച്ചറെ എനിക്കിഷ്ട്ടായില്ലാ.. അയ്യേ ഷെയിം

Anil cheleri kumaran May 28, 2010 7:39 PM  

ചെറിയ പുഴയാണല്ലോ.

saju john May 29, 2010 1:18 AM  

നീന്തല്‍ പഠിക്കാന്‍ ഒരു സൂത്രവിദ്യ.

നാല് കൊട്ടതേങ്ങ, കയറിട്ട് പരസ്പരം കെട്ടി നാല് വശങ്ങളില്‍ ഉറപ്പിക്കുക. ഇത് വെള്ളത്തില്‍ ഇടുക.

എന്നിട്ട് പൊങ്ങിക്കിടക്കുന്ന നാല് തേങ്ങകള്‍ക്കിടയിലേക്ക് പതുക്കെ കിടക്കുക..എന്നിട്ട് കയ്യും കാലും ഇട്ട് അടിച്ചോളൂ‍..

എന്തിനേറെ പറയുന്നു,അവസാനം മിനി നീന്തല്‍ പഠിച്ചുവെന്ന് പറയാമല്ലോ.....

ഒ.ടോ.

ഇപ്പോള്‍ എന്താ ശ്രീമതിമാര്‍ക്കെല്ലാം ചിത്രമെടുപ്പില്‍ ഇത്ര കമ്പം...നമ്മുടെ ശ്രീമതിക്കും ഒരു വീക്ക്നെസ്സ് ആയിട്ടുണ്ട് ഇത്.

mini//മിനി May 29, 2010 7:05 AM  

jayanEvoor-, ബിജുകുമാർ-, മുഖ്താർ-, sreenadhan-, punyalan.net-, വി കെ-, krish|കൃഷ്-, അലി-, യൂസുഫ്പ-, Jimmy-, കൂതറ|Hashim-, കുമാരൻ|kumaran-, നട്ടപിരാന്തൻ-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഇത് അഞ്ചരക്കണ്ടിപുഴയുടെ ചെറിയ ഭാഗമാണ്. ഇവിടെ ഒരു പാലംപണി പത്ത് കൊല്ലത്തിലധികമായി നീളുന്നു. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്നതിനാൽ വീടുകളുടെ തറയെല്ലാം നല്ല ഉയരത്തിലാണ്.
ഞാൻ നീന്തൽ പഠിക്കാത്തതിന്റെ കാരണം എന്റെ അമ്മച്ചിയാണ്. വീട്ടിനടുത്തുള്ള തോട്ടിൽ തുണിയലക്കാനും കടലിൽ കല്ലുമ്മക്കായ പറിക്കാനും അമ്മ പറഞ്ഞയക്കും. തിരിച്ചു വരുമ്പോൾ കുളിക്കാൻ നല്ല ചൂടുവെള്ളം തയ്യാറായിരിക്കും. പച്ചവെള്ളത്തിൽ മുങ്ങാൻ പാടില്ല എന്നാണ് അമ്മയുടെ നിയമം.
പിന്നെ നട്ടപിരാന്തൻ പറഞ്ഞതുപോളെ ക്യാമറയുമായി പെണ്ണുങ്ങൾ നടക്കുന്നത് ഒരു രസമാ. ശ്രീമതിയുടെ ഫോട്ടോകൾ ഉടനെ ബ്ലോഗായി വരുമെന്ന് പ്രതീക്ഷിക്കാമല്ലൊ,,,

മാണിക്യം May 29, 2010 8:44 AM  

യ്യ യ്യ യ്യാ എന്തു ഭംഗീ !!
സന്തോഷം കൊണ്ടേനിക്ക് ഇരിക്കാന്‍ വയ്യേ
ഞാനിപ്പോ ഈ "പച്ചവെള്ളത്തില്‍" ചാടും!!

Naushu May 29, 2010 12:17 PM  

നല്ല ഭംഗിയുള്ള ചിത്രം....

prasanth.s May 29, 2010 12:57 PM  

ആ ചാഞ്ഞുനിക്കുന്ന തെങ്ങില്‍നിന്ന് താഴേക്കു ചാടാന്‍ കൊതിയാവണു...

Sarin May 29, 2010 1:47 PM  

inganeyulla photos kanumbol naadne ethra miss cheyunnu ennariyunnathu

excellent catch

Sulfikar Manalvayal May 29, 2010 2:19 PM  

സത്യം. കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.
കാരണം ഈയടുത്ത കാലത്തൊന്നും ഇത്രയേറെ വെള്ളമുള്ള ഭംഗിയുള്ള പുഴ കണ്ടിട്ടില്ല.
നന്ദി. ഈ നല്ല ഫോട്ടോ ഇട്ടതിനു.
(പിന്നെ നീന്തലിന്റെ കാര്യം. ഇപ്പോള്‍ തപാലില്‍ നീന്തല്‍ പഠിപ്പിക്കുന്ന വിവരമൊന്നും അറിയില്ലേ.
എനിക്ക് ഫീസ്‌ അയച്ചു തന്നാല്‍ ഞാന്‍ തപാലില്‍ പഠിപ്പിച്ചു തരാം. ഫീസ്‌ കൂടുതല്‍ തന്നാല്‍ സര്‍ട്ടിഫിക്കറ്റ് പെട്ടെന്ന് തരാം. ഇത് രഹസ്യമാ കേട്ടോ മറ്റാരുമാരിയണ്ട.
മിനിക്ക് മാത്രമുള്ള പ്രത്യേക പരിഗണന കൊണ്ടാ വേഗം സര്‍ട്ടിഫിക്കറ്റ് തരാമെന്നു പറഞ്ഞത്.)

മൻസൂർ അബ്ദു ചെറുവാടി May 29, 2010 2:44 PM  

ഇത്തരം ചിത്രങ്ങള്‍ കണ്ടാല്‍ എനിക്ക് ഭയങ്കര കുഴപ്പമാ. നാട്ടീല്‍ പോവാന്‍ തോന്നും.

Dethan Punalur May 29, 2010 3:29 PM  

ചിത്രം കൊള്ളാം മിനി... പക്ഷേ ചോദിക്കട്ടെ , ഇത്തരം പുഴകളും കണ്ണൂരിലുണ്ടോ?
അവിടെ 'ചോരപ്പുഴ'യാണു്‌ ഒഴുകുന്നതു്‌ എന്നാണല്ലോ കേൾക്കുന്നതു്‌...!!

poor-me/പാവം-ഞാന്‍ May 29, 2010 8:05 PM  

www.onfloorswimming.com എന്ന സൈറ്റില്‍ നീന്തല്‍ ഓണ്‍ ലൈന്‍ ആയി പഠിപ്പിക്കുന്നുണ്ട്...ഇനിയും വൈകിയിട്ടില്ല...

ബയാന്‍ May 29, 2010 9:58 PM  

ഒന്‍പതാം വയസ്സില്‍ എന്നെ നീന്താന്‍ പഠിപ്പിച്ചത് ഈ പുഴയാണ്; കഴിഞ്ഞവര്‍ഷം ഇവനെ പരിചയിച്ച കടവില്‍ പോയിരുന്നു; വേങ്ങാട്-മമ്പറം പാലത്തിലൂടെ അവന് നോക്കുമ്പോള്‍ പഴയപ്രതാപം കണ്ടിരുന്നില്ല. ഒരു നല്ല ഓര്‍മ്മ തന്നതിന് നന്ദി.

Unknown May 30, 2010 3:21 AM  

ടീച്ചറേ..വേഗം നീന്തൽ പടിച്ചോ...2012 ഫിലിം കണ്ടോ..അങ്ങീനെയാ ലോകാവസാനം ..നീന്തി വല്ല കരയ്ക്കും അടുക്കാൻ പറ്റിയെങ്കിലോ...

പിന്നെ ദത്തൻ മാഷേ ഇപ്പൊ മനസിലായില്ലെ നിങ്ങടെ ധാരണയൊക്കെ തെറ്റാണെന്ന്.

നാട്ടുവഴി May 30, 2010 9:51 PM  

നിറഞ്ഞ പുഴ അപുര്‍വ്വ കാഴ്ച്ച,മനസ്സും നിറഞ്ഞു.

mini//മിനി June 02, 2010 6:53 AM  

മാണിക്യം-, Naushu-, prasanth.s-, sarin-, SULFI-, ചെറുവാടി-, Dhathan Punalur-, poor-me/പാവം-ഞാൻ-, യരലവ-, നാടകക്കാരൻ-, നാട്ടുവഴി-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഏതായാലും നീന്തൽ പഠിക്കാൻ ഇനി ധൈര്യമായി ശ്രമിച്ചുനോക്കാം.

വരയും വരിയും : സിബു നൂറനാട് June 03, 2010 12:48 AM  

"നല്ല പച്ചപ്പ്‌.."

ഹേമാംബിക | Hemambika June 03, 2010 7:58 PM  

കൂട്ടിനു ഞാനുമുണ്ടട്ടോ. എനിക്കും നീന്തനറിയില്ല...

mini//മിനി June 04, 2010 7:02 AM  

സിബു നൂറനാട്-,
അഭിപ്രായത്തിനു നന്ദി.
ഹേമാംബിക-,
ഏതായാലും നീന്തലറിയാത്താ ഒരാളെയെങ്കിലും കണ്ടല്ലൊ. അഭിപ്രായത്തിനു നന്ദി.

Philip Verghese 'Ariel' June 02, 2011 7:53 AM  

മിനി,
വീണ്ടും ഇവിടെയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷം.
പുഴയും പ്രകൃതിയും മനോഹരമായി പകര്‍ത്തിയിരിക്കുന്നു
നന്ദി നമസ്കാരം
വീണ്ടും കാണാം
എന്റെ ബ്ലോഗ്‌ കാണാന്‍ ക്ഷണിക്കുന്നു
ഏരിയല്‍ ഫിലിപ്

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP