1/6/10

ഈന്ത് പൂക്കുന്ന കാലം - Flowering Cycas

ഒരു സസ്യക്കാഴ്ച - Plant show



നമ്മുടെ ഭൂമിയെ പൂക്കളും കാ‍യ്കളും കൊണ്ട് അലങ്കരിക്കുന്ന അനേകം സസ്യങ്ങളുടെ ആദിമപൂർവ്വികനാണ് ഈ കൊച്ചു വൃക്ഷം – ഈന്ത്-Cycas. പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ വഴിമാറി നടന്ന ഒറ്റത്തടി വൃക്ഷം. വംശനാശത്തെ അതിജീവിക്കാനായി ഇപ്പോൾ മനുഷ്യനിൽ‌നിന്നും രക്ഷപ്പെടാനുള്ള പരിശ്രമത്തിലാണ്.



ഇത് ഇലകൾ-leaves. സാധാരണ പന വർഗ്ഗത്തിൽ‌പ്പെട്ട എല്ലാ സസ്യങ്ങളെയും പോലെയാണ് ഈന്തിന്റെയും ഇലകൾ. 
ആഘോഷവേളകളിൽ അലങ്കരിക്കാനായി ഇലകൾ മുറിച്ചെടുക്കാറുണ്ട്.



ഇത് ആൺ‌പൂവ് – Male Cone   
ആണും പെണ്ണും വേറെ വേറെ സസ്യങ്ങളിലാണ്. 
അടുത്ത ചിത്രത്തിൽ പെൺ‌പൂവ് കാണാം. ആൺ‌പൂവ് വിരിഞ്ഞാൽ ആ സസ്യം പിന്നീട് വളരുകയില്ല. 
(ഉയരം കൂടിയ വൃക്ഷത്തിലായതിനാൽ സൂം ചെയ്ത് എടുത്തതാണ്. ഇതിന്റെ മണം ആസ്വദിച്ചപ്പോൾ, അലർജി കാരണം എനിക്ക് 3 ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു.)



ഇത് പെൺ‌പൂവ് – Female Cone.
പെൺ‌പൂവ് വിരിഞ്ഞ് വിത്തുകൾ ഉണ്ടാവും. വിത്ത് പാകമാവാൻ അനേകം മാസങ്ങൾ വേണം. പെൺ‌സസ്യം വീണ്ടും‌വീണ്ടും വളർന്ന് പുഷ്പിക്കും.
(ഇത് കൈയെത്തും ഉയരത്തിലായിരുന്നു)



പെൺ‌പൂവിന്റെ മുകളറ്റം. 
ഉള്ളിൽ ഒളിപ്പിച്ച വിത്തുകൾ കാണാം.



മുകളിൽ‌നിന്നും നേരെ താഴോട്ട് നോക്കി 
അല്പം‌കൂടി വലുതാക്കി ഒരു ഫോട്ടോ എടുത്തപ്പോൾ



പെൺ‌പൂവിന്റെ പുറം കാഴ്ച.



ഇത് മുകൾഭാഗത്തെ ശില്പവേലകൾ. 
ഇതെല്ലാം ഡിസൈൻ ചെയ്തത് ആരായിരിക്കാം?



പെൺ‌പൂവിനുള്ളിലെ വിത്തുകൾ. ഈ വിത്തുകൾ ഫലത്തിന്റെ (കവചത്തിന്റെ) ഉള്ളിലല്ല; പുറത്താണ്. അതിനാൽ ‘Gymnosperm’ എന്ന സസ്യവിഭാഗമായി അറിയപ്പെടുന്നു. പരാഗണം കഴിഞ്ഞ് മൂത്ത് പാകമായ വിത്തുകൾ ഉണക്കിപ്പൊടിച്ച് ഭക്ഷണമായി ഉപയോഗിക്കാം. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്.

29 comments:

കണ്ണനുണ്ണി January 06, 2010 9:44 AM  

ആധ്യായിട്ട ഇതിനെ കാണുന്നെ...
പരിചയപ്പെടുത്തിയതിനു നന്ദി ടീച്ചറെ

Unknown January 06, 2010 9:49 AM  

ചിത്രങ്ങളും വിവരണവും നന്നായി... ഈന്ത്‌ ഇഷ്ടം പോലെ കണ്ടിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നു...

ഷിബു മാത്യു ഈശോ തെക്കേടത്ത് January 06, 2010 10:12 AM  

ഈ ഒറ്ററ്റ്ഃഅടി വൃക്ഷത്തെ ഇപ്പോള്‍ എവിടെയാണ് കണാന്‍ കിട്ടുന്നത്??

ആദ്യമായിട്ടാണ് ഇങ്ങനെ ഒരെണ്ണത്തെക്കുറിച്ച് അറിയുന്നത്

Kunjipenne - കുഞ്ഞിപെണ്ണ് January 06, 2010 10:25 AM  

V goog

പുസ്തകപുഴു January 06, 2010 10:35 AM  

വളരെ നല്ല ചിത്രങ്ങള്‍ ! നന്ദി ടീച്ചറേ.

എറക്കാടൻ / Erakkadan January 06, 2010 10:58 AM  

സത്യം പറയാലോ....ഞാൻ ആദ്യമായിട്ടാ കാണുന്നത്‌....നല്ല ചന്ദമുണ്ട്‌....അതിന്റെ കായ കുമ്പളങ്ങ പോലെ....അല്ലേ...

siva // ശിവ January 06, 2010 11:44 AM  

ഈന്ത് ഞങ്ങളുടെ നാട്ടില്‍ പണ്ട് സുലഭമായിരുന്നു. ഇപ്പോഴും ഒരെണ്ണം വീട്ടില്‍ വളര്‍ത്തുന്നുണ്ട്. ഗ്രാമങ്ങളിലെ വീടുകള്‍ കല്യാണങ്ങള്‍ക്കു വേണ്ടി അലങ്കരിക്കുന്നത് ഈ ഈന്തിലകള്‍ കൊണ്ടായിരുന്നു. പെണ്‍പൂവും ആണ്‍പൂവും എനിക്ക് പുതിയ അറിവാ.
നന്ദി ഈ പോസ്റ്റിന്.

ഓ.ടോ: ഈന്ത് പൂവ് ആയിരിക്കും ഇന്നത്തെ എന്റെ പോസ്റ്റ് :)

ശ്രദ്ധേയന്‍ | shradheyan January 06, 2010 12:24 PM  

ഈന്തിനെ കുറിച്ച് എനിക്ക് അറിയാവുന്നത് ഇവിടെ കുറിച്ചോട്ടെ:
ഞങ്ങളുടെ പ്രദേശത്ത് വളരെ വ്യാപകമായി കാണുന്ന വൃക്ഷമാണ് ഈന്ത്. ഒരു പറമ്പില്‍ ഒന്നെങ്കിലും കാണാതിരിക്കില്ല. എങ്കിലും വംശനാശ ഭീഷണി ഇല്ലെന്നു പറയാന്‍ കഴിയില്ല. ഇതിന്റെ ഇലകള്‍ അഥവാ 'ഈന്തോലപട്ടകള്‍' ആദ്യകാലങ്ങളില്‍ കല്യാണ-ഗൃഹപ്രവേശ വേളകളില്‍ അലങ്കാരത്തിനു വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇന്ന് പണപയറ്റ് വേളകളില്‍ മാത്രമാണ് ഈ ചമയവസ്തു കാണപ്പെടുന്നത്.

ആണ്‍ വര്‍ഗത്തില്‍ വിരിയുന്നതിനെ 'ഈന്തിന്‍ ചക്ക' എന്ന് വിളിക്കുന്നു. ഇതിന്റെ രൂക്ഷ ഗന്ധത്തെ കുറിച്ച് മിനി ടീച്ചര്‍ സൂചിപ്പിച്ചല്ലോ. 'കോഴിപ്പേന്‍' ഇല്ലാതാക്കാന്‍ കോഴിക്കൂട്ടില്‍ ഈന്തിന്‍ ചക്ക വെക്കുന്ന പതിവുണ്ട്.

പാകമായ ഈന്തിന്കായ (Gymnosperm) മുറിച്ചു ഉണക്കിയെടുത്ത് പൊടിയാക്കി ധാരാളം നാടന്‍ വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഈന്തിന്‍ പുഴുക്ക്, പായസം, ശരക്കരയും തേങ്ങയും ചേര്‍ത്ത് വറുത്തെടുക്കുന്ന (നൊരി) പ്രത്യേക വിഭവം തുടങ്ങിയവ ഇന്നും നാട്ടിന്‍പുറങ്ങളില്‍ വ്യാപകമാണ്.

Unknown January 06, 2010 2:50 PM  

i have seen eenthu chedi. But first time I am seeing the flower. All photos are very good...and strange... good work ..

നാടകക്കാരന്‍ January 06, 2010 3:06 PM  

enthaayaalum nannaayi miniteechere
njaan kandathu aa aan poovinte soundharyamayirunnu.....avideyum undalle ee purushadhipathyam

ബിന്ദു കെ പി January 06, 2010 7:58 PM  

ഈന്തിന്റെ ഫോട്ടോ കണ്ടിട്ടുണ്ടെങ്കിലും പൂക്കളുടെ ഫോട്ടോ ആദ്യമായാണ് കാണുന്നത്. ഇത്ര വിശദമായ പരിചയപ്പെടുത്തലിന് നന്ദി.

Anil cheleri kumaran January 06, 2010 9:14 PM  

അത്യപൂര്‍വ്വമായ ചിത്രങ്ങള്‍... വളരെ ഇന്‍ഫര്‍മേറ്റീവ്.

Prasanth Iranikulam January 06, 2010 11:41 PM  

Nice information chechi....good work!

mini//മിനി January 07, 2010 7:12 AM  

കണ്ണനുണ്ണി (.
അഭിപ്രായത്തിന് നന്ദി.

Jimmy (.
അഭിപ്രായത്തിന് നന്ദി.

തെക്കേടൻ/ഷിബു മാത്യു ഈശോ തെക്കേടത്ത് (.
കണ്ണൂരിൽ കുറവാണെങ്കിലും കോഴിക്കോട് ഭാഗങ്ങളിൽ കൂടുതലായി കാണാം.

Kunjipenne/കുഞ്ഞിപ്പെണ്ണ് (.
അഭിപ്രായത്തിന് നന്ദി.

പുസ്തകപ്പുഴു (.
അഭിപ്രായത്തിന് നന്ദി.

എറക്കാടൻ/Erakkadan (.
ഷെയ്പ്പ് കുമ്പളങ്ങ പോലെയാണെങ്കിലും പഴുത്ത അടക്കയെക്കാൾ അല്പം ചെറുതാണ്. പാകമായാൽ പഴുത്ത അടക്കയെപോലെ ഓറഞ്ച് നിറം.

Siva/ശിവ (.
നാട്ടിൻ‌പുറങ്ങളിൽ ഇപ്പോഴും കാണാൻ കഴിയും. ഫോട്ടോ കാണാൻ കാത്തിരിക്കുന്നു.

ശ്രദ്ധേയൻ (.
അഭിപ്രായത്തിന് നന്ദി. കോഴിക്കോട് ഭാഗത്ത് ധാരാളം കാണാറുണ്ട്. എന്നാൽ കണ്ണൂരിൽ അന്നും ഇന്നും അപൂർവ്വമാണ്. ഇവിടെ ഒരു പ്രത്യേക പ്രദേശത്ത് മാത്രമായി ചിലപ്പോൾ കാണാം. കൂടുതൽ സ്ഥലത്ത് ചെടി വ്യാപിക്കാത്തത് കൃഷി ചെയ്യാത്തതു കൊണ്ടായിരിക്കാം. (അധികവും വിത്ത് വീണു മുളക്കുന്നതാണ്) ചിത്രത്തിൽ ആൺ‌പൂവ് കരിപ്പൂർ ഏയർ‌പോർട്ടിനു സമീപത്തെ വീട്ടിലുള്ളതാ. പെൺ‌സസ്യം എന്റെ വീട്ടിൽ ഇപ്പോൾ പൂത്തതാണ്. ഈ ‘പയറ്റിനെ‘ ഓമ്മിപ്പിച്ചതിനു നന്ദി. പയറ്റിന് കണ്ണൂരിൽ ഈന്തോല കെട്ടാറില്ല. ആഘോഷങ്ങൾക്ക് അലങ്കരിക്കാൻ ഇപ്പോഴും ഈന്തോലകൾ ഉപയോഗിക്കാറുണ്ട്.

Presanth (.
അഭിപ്രായത്തിന് നന്ദി.

നാടകക്കാരൻ (.
സൌന്ദര്യം കൊണ്ട് പൊട്ടിച്ച് മണപ്പിച്ചപ്പോഴാണ് ഒരാഴ്ച ലീവെടുക്കേണ്ടി വന്നത്. പറമ്പിലെ ചെടി ആറ് കൊല്ലം കഴിഞ്ഞായിരിക്കും ചെടിക്ക് ആവശ്യമുണ്ടെങ്കിലും നമുക്കാവശ്യമില്ലാത്ത ആൺ ചെടിയാണെന്ന് അറിയുന്നത്. അഭിപ്രായത്തിന് നന്ദി.

ബിന്ദു കെ പി (.
അഭിപ്രായത്തിന് നന്ദി.

കുമാരൻ|kumaran (.
അഭിപ്രായത്തിന് നന്ദി.

Prasanth-പ്രശാന്ത് (.
അഭിപ്രായത്തിന് നന്ദി.

അഭി January 07, 2010 3:56 PM  

ആദ്യമായിട്ടാണ് ഞാന്‍ ഇത് കാണ്നുനത്
വിവരണം ഇഷ്ടമായി

പാട്ടോളി, Paattoli January 07, 2010 8:26 PM  

ആദ്യമായാണ് ഞാനും !
വിവരണം വളരെ നന്ന്.

Sabu Hariharan January 08, 2010 3:22 AM  

ഉഗ്രൻ ഫോട്ടോസ്‌!
ആദ്യമായിട്ടാന്നു ഇതൊക്കെ കാണുന്നതും കേൾക്കുന്നതും..

നന്ദിയുണ്ട്‌ പുതിയ കുറെ കാര്യങ്ങൾ പഠിപ്പിച്ചതിന്‌!

mini//മിനി January 08, 2010 7:29 AM  

അഭി (.
പാട്ടോളി,Pattoli (.
Sabu M H
അഭിപ്രായത്തിന് വളരെ നന്ദി.

സന്തോഷ്‌ പല്ലശ്ശന January 08, 2010 4:17 PM  

നല്ല പോട്ടം.. !!!

Seek My Face January 08, 2010 8:22 PM  

നല്ല ചിത്രങ്ങള്‍ ...കുട്ടിക്കാനം,വാഗമണ്‍ ,കൊട്ടമല....ഇവിടൊക്കെ ഇത് ഒരുപാട് കണ്ടിട്ടുണ്ട് ..പക്ഷെ ചിത്രം എടുക്കാന്‍ പറ്റിയിട്ടില്ല ...ചേച്ചിയുടെ ഒറ്റ ശാസന ഞാന്‍ ക്യാമറ മാറി.....

Unknown January 08, 2010 10:46 PM  

So so nice..Natures wonders and lovelyyyyyyyyyyyyyyyy pictures

mini//മിനി January 09, 2010 6:31 AM  

സന്തോഷ് പല്ലശ്ശന (.
അഭിപ്രായെത്തിനു നന്ദി.

Seek my face (.
വളരെ നല്ലത്. അഭിപ്രായത്തിനു നന്ദി.

anita (.
Thank you for visiting my picture Blog and writing comments.

Unknown January 10, 2010 12:10 AM  

ഈന്തിന്‍ കായ കൊണ്ട് പമ്പരം ഉണ്ടാക്കിയ കാലം ഓര്‍മ വരുന്നു..

Unknown January 10, 2010 12:11 AM  
This comment has been removed by the author.
poor-me/പാവം-ഞാന്‍ January 10, 2010 7:41 AM  

“ഓന്ത് പൂക്കുന്ന കാലം” എന്റെ പോസ്റ്റ് ഇതോടൊപ്പം ചേറ്ത്ത് വായിക്കാന്‍ അപേക്ഷ

poor-me/പാവം-ഞാന്‍ January 10, 2010 7:42 AM  

ഈന്ത് ഇതിനൊക്കെ നിന്നു തന്നല്ലോ?

mini//മിനി January 11, 2010 5:54 AM  

SABITH (.
അഭിപ്രായത്തിനു നന്ദി.

poor-me/പാവം ഞാൻ (.
ആ ഓന്തിനെ പിടികിട്ടിയില്ല. ഏതായാലും നന്ദി.

നിരക്ഷരൻ October 31, 2010 2:46 PM  

ഈന്തിന്റെ വിശദമായ ഈ പോസ്റ്റിന് നന്ദി. കുറേക്കാര്യങ്ങള്‍ മനസ്സിലാക്കാനായി.

Mohamedkutty മുഹമ്മദുകുട്ടി August 11, 2011 10:57 PM  

ഈന്തിനെ ചെറുപ്പം മുതലെ പരിചയമുണ്ടെങ്കിലും ഇത്തരം വിശദമായി പരിശോധിച്ചിരുന്നില്ല. പ്രത്യേകിച്ച് അതിന്റെ പൂവിന്റെ കാര്യങ്ങള്‍. വിശദമായി കാണിച്ചു തന്നതിനു ഒത്തിരി നന്ദി. ഫേസ് ബുക്കിലെ എന്റെ ഈന്തു മരത്തിന്റെ ഫോട്ടൊയാണ് ഇതിനു നിമിത്തമായത്.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP