7/29/09

57. ഇന്നത്തെ താരം : കമ്മ്യൂണിസ്റ്റ് പച്ച

Name : Eupatorium odoratum
Family : Asteraceae
പനി മാറിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും വിട്ടുമാറാത്ത ശരീരവേദന മാറ്റാന്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെ (അപ്പ) ഇലയിട്ട്, വെള്ളം തിളപ്പിച്ച് നന്നായി കുളിച്ചു. 1970 ന് ശേഷം കേരളത്തില്‍ പടര്‍ന്നു പിടിച്ച ഈ ചെടിയുടെ ഇല പിഴിഞ്ഞ് ഞങ്ങള്‍ മുറിവിന് പുരട്ടാറുണ്ട്. പനിയില്‍ കുളിച്ച കേരളീയര്‍‌ കുളിക്കാന്‍ വെള്ളം തിളപ്പിക്കുമ്പോള്‍ ‘ഔഷധഗുണം അറിയില്ലെങ്കിലും’ ഇതിന്റെ ഇല കൂടി ചേര്‍‌ക്കുന്നു.

7/21/09

56. പുസ്തകമങ്ങനെ തിന്നുമടുത്തു...

ഒരു പിടിയും കിട്ടുന്നില്ല;
അമ്മ വരച്ചതാണെന്നാ പറയുന്നത്,

7/17/09

55. കണ്ണൂരിലെ മഞ്ഞള്‍‌വര്‍ഗ്ഗസസ്യം ?

Name : Curcuma cannanurensis
Family : Zingiberaceae
പുതുമഴക്ക് ശേഷം കുറ്റിച്ചെടികളും കല്ലുകളും നിറഞ്ഞ പരിസരങ്ങളില്‍ കാണുന്ന ഒരു സസ്യത്തിന്റെ പൂവ്.
പൂവിന്റെ പിന്നാലെ ഒന്നോ രണ്ടോ ഇലകളോടുകൂടി സസ്യം വളരുന്നു. ഈ ചെടിയെപറ്റി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. കണ്ണൂരില്‍ മാത്രം കാണപ്പെടുന്ന മഞ്ഞള്‍‌വര്‍ഗ്ഗത്തില്‍‌പ്പെട്ട ചെടി ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ചെടിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


7/12/09

54. ഗുഹയുടെ മുന്നിലിരിക്കുന്ന വനിതാരത്നങ്ങള്‍

They are sitting in the cave at Kizhunna beach, Kannur.

തിരമാലകള്‍ നിര്‍മ്മിച്ച ഈ ഗുഹയുടെ 90% മണല്‍ നിറഞ്ഞപ്പോഴാണ് ഇവിടെ വന്ന് ഇങ്ങനെ ഈ കവാടത്തില്‍ ഇരിക്കാന്‍ കഴിഞ്ഞത്. ഏതാനും ദിവസം കഴിഞ്ഞാല്‍ ഇവിടെ ഇറക്കി വെച്ച മണല്‍ വാരിയെടുക്കാന്‍ അറബിക്കടല്‍ തന്നെ ഓടി വരും. അന്ന് കരിമ്പാറകളും കടലും ചേര്‍‌ന്ന് കെട്ടിമറിയുന്നത് കാണാന്‍ ജീവനില്‍ കൊതിയുള്ളവര്‍ ഇവിടെ വരില്ല.

പിന്‍‌കുറിപ്പ്: ഫോട്ടൊ അധികം തപ്പി നോക്കി സമയം കളയേണ്ട, ആ കൂട്ടത്തില്‍ ഞാനില്ല. I am not present in this Photo.

7/7/09

53. അതിരാണിപൂവ് - വയല്‍ വരമ്പുകളിലെ സുന്ദരന്‍

അതിരാണി പൂക്കള്‍
Botanical Name : Osbeckia aspera
Family : Melastomaceae
വയല്‍ വരമ്പത്തും പുഴക്കരയിലും കുന്നിന്‍ ചരിവുകളിലും കാണപ്പെടുന്ന ഈ സസ്യത്തിന് ഭം‌ഗിയുള്ള പൂക്കള്‍ ഉണ്ട്. രാവിലെ വിടരുന്ന ഈ പൂക്കള്‍ നല്ല വെയിലത്ത് ഉച്ചയാവുമ്പോഴേക്കും വാടുന്നു.

7/1/09

52. ഇലകള്‍‌ക്കടിയില്‍ ചുവന്ന കടുകുമണികളായി...

ചുവന്ന ഈ ഗോളത്തില്‍ സൂക്ഷിച്ചു നോക്കിയാല്‍
ചിത്രപ്പണികള്‍ കാണാം.

കായ്ച്ചു നില്‍ക്കുന്ന ഒരു അപൂര്‍വ്വ പഴം


നന്നായി പഴുത്തപ്പോള്‍



ചുവന്ന കടുകുമണികള്‍


മണിത്തക്കാളി എന്ന് ഞങ്ങളുടെ നാട്ടില്‍ പേരുള്ള ഈ സസ്യത്തിന് ഔഷധഗുണമുണ്ടെന്ന് പറയുന്നു. തുളസിച്ചെടിയെപോലെ വളരുന്നു. പൂവിന് വെള്ളനിറം, കായ പഴുത്താല്‍ കടുകുമണിയുടെ വലിപ്പത്തില്‍ ചുവന്ന പൊട്ടുകളായി കാണാം.
Name : Rivina humilis
Family : Phytolaccaceae


ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP